കൊച്ചി: അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ഐ.എ.എസ് പരിശീലകൻ വിജയ് മേനോൻ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. സമൂഹത്തിന് വേണ്ടി വളരെയധികം ത്യാഗങ്ങളിലൂടെ കടന്നു പോകുന്നവരാണ് നഴ്സുമാരെന്ന് അദ്ദേഹം പറഞ്ഞു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, നഴ്സിംഗ് ഡയറക്ടർ എം. സായി ബാല, അമൃത കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി. മോളി എന്നിവർ സംസാരിച്ചു. നഴ്സിംഗ് സേവനമികവിനുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |