SignIn
Kerala Kaumudi Online
Friday, 29 March 2024 6.16 AM IST

സിനിമാ ബന്ധം അന്വേഷിക്കുന്നു വീണ്ടും 'ഫോറിൻ' ലഹരി: യുവാവ് അറസ്റ്രിൽ

jasim

കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്താൻ ശ്രമം. മുന്തിയ ഇനം കൊക്കെയ്നും എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. സിനിമാ മേഖലയിലുൾപ്പെടെ പ്രമുഖർക്ക് മാത്രം മയക്കുമരുന്ന് വില്പന നടത്തുന്ന കൊടുങ്ങല്ലൂർ ലോകമഹേശ്വരം വടക്കനോളിൽ വീട്ടിൽ ജാസിം നിസാം (29) ആണ് അറസ്റ്റിലായത്. നെതർലൻഡിൽ നിന്ന് ഇയാൾ വരുത്തിച്ച പാഴ്സലിൽ നിന്ന് 2896.8 മില്ലി ഗ്രാം എം.ഡി.എം.എയും 9881.8മില്ലി ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. സൗണ്ട് എൻജിനീയറായ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകൾ, ഹുക്ക, പേപ്പർ എന്നിവ കണ്ടെടുത്തു. ഇയാൾ നേരത്തേയും പാഴ്സൽ എത്തിച്ചതായി സ്ഥിരികരിച്ചിട്ടുണ്ട്. ജാസിമിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയ നിരവധിപ്പേർ എക്സൈസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യും. കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും.

രണ്ട് ദിവസം മുമ്പാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ ജാസിമിന്റെ പേരിൽ പാഴ്സൽ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം എക്‌സൈസിന് കൈമാറി. മൂന്ന് കവറുകളിൽ എം.ഡി.എം.എയും ഒരു കവറിൽ കൊക്കെയ്‌നുമായിരുന്നു. എക്‌സൈസ് സംഘം കൊടുങ്ങല്ലൂരിലെത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്സൽ തന്റേതല്ലെന്നുമാണ് മൊഴി നൽകിയത്. ജാസിം സമാനമായ പാഴ്സൽ മൂന്ന് തവണ എത്തിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. വീട്ടിൽ നിന്ന് കഞ്ചാവ് വലിക്കുന്ന സാധനങ്ങൾ കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.

വിശദമായ ചോദ്യം ചെയ്‌തെങ്കിലും ജാസിം ആദ്യമൊഴിയിൽ തന്നെ ഉറച്ചുനിന്നു. ഇതിനിടെ ഇടപാടുകാരൻ വിളിച്ചതോടെ ഇയാൾ പ്രതിരോധത്തിലാകുകയും എല്ലാം തുറന്നുപറയുകയുമായിരുന്നു. ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജാസിമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അസി.എക്‌സൈസ് കമ്മിഷണർ ടെനിമോന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാമപ്രസാദ്, പ്രവിന്റീവ് ഓഫീസർമാരായ സത്യനാരായണൻ, രമേഷ്, ഋഷികേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, സൗമ്യ, ബദറുദ്ദീൻ എന്നിവരുണ്ടായിരുന്നു.

ല​ഹ​രി​ ​വ​രും,
ഇ​റ്രാ​ലി​യ​ൻ​ ​'​അ​ങ്കി​ൾ​'​ ​വ​ഴി

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ൽ​ ​ഫോ​റി​ൻ​ ​താ​പാ​ൽ​ ​ഓ​ഫീ​സ് ​വ​ഴി​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​യ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​ജാ​സി​മി​ന് ​(29​)​ ​ല​ഹ​രി​ ​പാ​ഴ്സ​ൽ​ ​അ​യ​ച്ച​ത് ​ഇ​റ്റ​ലി​ ​സ്വ​ദേ​ശി.​ ​മ​ണാ​ലി​ ​യാ​ത്ര​യ്ക്കി​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ഹി​മാ​ച​ൽ​ ​സ്വ​ദേ​ശി​ ​പി​ങ്കു​ ​വ​ഴി​യാ​ണ് ​ജാ​സിം​ ​ഇ​റ്റ​ലി​ക്കാ​ര​നെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​'​അ​ങ്കി​ളെ​'​ന്ന​ ​പേ​രി​ലാ​ണ് ​ഇ​യാ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​പി​ങ്കു​വാ​ണ് ​ഇ​യാ​ളു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​പ​ണ​മി​ട​പാ​ട് ​നി​യ​ന്ത്രി​ക്കു​ന്ന​ത്.​ ​'​അ​ങ്കി​ൾ​'​ ​ഇ​റ്റ​ലി​യി​ലാ​ണെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.
ല​ഹ​രി​മ​രു​ന്നി​നാ​യി​ ​പി​ങ്കു​വി​നാ​ണ് ​ആ​ദ്യം​ ​പ​ണം​ ​കൈ​മാ​റു​ന്ന​ത്.​ ​ഇ​യാ​ൾ​ ​അ​ങ്കി​ളി​ന് ​അ​യ​യ്ക്കും.​ ​പ​ണം​ ​കി​ട്ടി​യാ​ൽ​ ​നെ​ത​ർ​ല​ൻ​ഡി​ൽ​ ​നി​ന്ന് ​ജാ​സി​മി​ന് ​പാ​ഴ്സ​ൽ​ ​വ​രും.​ ​പ​ല​രും​ ​ജാ​സി​മി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണ​മി​ട്ടി​ട്ടു​ണ്ട്.​ ​നേ​ര​ത്തെ​ ​വ​ന്ന​ ​പാ​ഴ്സ​ൽ​ ​തൊ​പ്പി​യും​ ​മ​റ്റു​മാ​ണെ​ന്നാ​ണ് ​ജാ​സി​മി​ന്റെ​ ​മൊ​ഴി.

വി​ളി​യി​ൽ​ ​വീ​ണു
'​സാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്...​'​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​ജാ​സി​മി​ന്റെ​ ​ഫോ​ണി​ലേ​ക്ക് ​എ​ത്തി​യ​ ​വി​ളി​യാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ഇ​തേ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​ജാ​സി​മി​ന് ​പി​ടി​വി​ട്ടു​പോ​യി.​ ​തു​ട​ർ​ന്ന് ​ല​ഹ​രി​ ​ഇ​ട​പാ​ട് ​തു​റ​ന്ന് ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​സി​നി​മാ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ആ​ളു​ടെ​ ​വി​ളി​യാ​ണ് ​ജാ​സി​മി​ന്റെ​ ​ഫോ​ണി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ജാ​സി​മി​ൽ​ ​നി​ന്ന് ​ല​ഹ​രി​ ​വാ​ങ്ങി​യാ​ണ് ​ഇ​യാ​ൾ​ ​സി​നി​മാ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ജാ​സി​മി​നും​ ​സി​നി​മാ​ ​ബ​ന്ധ​മു​ണ്ട്.

നെ​ത​ർ​ല​ൻ​ഡ് ​ല​ഹ​രി
നെ​ത​ർ​ല​ൻ​ഡി​ൽ​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്ന് ​പാ​ഴ്സ​ലാ​യി​ ​എ​ത്തി​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘം​ ​സം​സ്ഥാ​ന​ത്ത് ​സ​ജീ​വ​മാ​ണ്.​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​എ​ക്സൈ​സും​ ​ക​സ്റ്റം​സും​ ​ഇ​തി​ന​കം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​കൊ​ച്ചി​യി​ൽ​ ​മൂ​ന്ന് ​പേ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ല​ഹ​രി​ ​ക​ട​ത്തി​യ​തി​ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​ഇ​തി​ൽ​ ​ഒ​ന്ന് ​നെ​ത​ർ​ല​ൻ​ഡി​ൽ​ ​നി​ന്ന് ​എ​ത്തി​യ​താ​യി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.