കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജിനീയറിംഗിലെ ദേശീയ തല കൾച്ചറൽ ഫെസ്റ്റ് 'സൻസ്കൃതി' യുടെ ഭാഗമായി കോളേജ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ വീൽചെയർ മാരത്തൺ സംഘടിപ്പിച്ചു. കൊച്ചി മറൈൻ ഡ്രൈവ് പയനിയർ ടവർ റോഡ് മുതൽ മറൈൻഡ്രൈവ് അബ്ദുൽ കലാം മാർക്ക് വരെ 700 മീറ്റർ ദൂരത്തിലാണ് മാരത്തൺ നടന്നത്. പരിപാടിയുടെ സമാപനസമ്മേളനം മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ബൈപിൻ പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശൻ ലാൽ, രാജീവ് പള്ളുരുത്തി, നാസർ ഹമീദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |