കൊച്ചി: ഓൾ കേരള കേന്ദ്രീയ വിദ്യാലയ സംഘതാൻ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും നിറുത്തലാക്കിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ റാലിയും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എം. അഗസ്റ്റിൻ ചാലിൽ, ചന്ദ്രകുമാരി, പി.വി. ജോസഫ്, രാമകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എബ്രഹാം ജോൺ. സി (പ്രസിഡന്റ്), ലിസ്സമ്മ ദാനിയൽ (വൈസ് പ്രസിഡന്റ് ), രാജു പി.ജി (സെക്രട്ടറി ), റാം മോഹൻ. കെ.എസ് (ജോ.സെക്രട്ടറി ), സൂസമ്മ അഗസ്റ്റിൻ (ട്രഷെറർ ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |