തൃക്കാക്കര: സംസ്ഥാനത്തെ ഐ.ടി ഹബ്ബായ തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനായി വോട്ട് പിടിക്കാൻ ടെക്കിക്കൂട്ടം രംഗത്ത്.കാക്കനാട് കൊല്ലംകുടി മുഗൾ വാർഡിലെ 111,112 എന്നീ ബൂത്തുകളിലായാണ് ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ സന്തോഷ്, ഹരി, ദീപ, ഷിയാസ്, ചെറിയാൻ,ബാജി, അവറാച്ചൻ എന്നിവരടങ്ങിയ ടെക്കിക്കൂട്ടം വോട്ട് പിടിക്കാനിറങ്ങിയത്. മുൻസിപ്പൽ കൗൺസിലർ റസിയ നിഷാദും ഈ സംഘത്തെ അനുഗമിച്ചിരുന്നു.എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ ആറുവർഷത്തെ വികസന നേട്ടങ്ങളും,ഐ.ടി രംഗത്തുവന്ന മാറ്റങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ടെക്കിക്കൂട്ടത്തിന്റെ വോട്ട് പിടുത്തം.
സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ബുധനാഴ്ച ഇൻഫോപാർക്കിലെത്തി ടെക്കികളുമായി സംവദിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഇൻഫോപാർക്ക് തപസ്യ സെമിനാർ ഹാളിലാണ് സംവദിക്കാൻ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |