SignIn
Kerala Kaumudi Online
Thursday, 25 April 2024 6.21 PM IST

സിനിമാ ഓഡിഷനിൽ കുരുങ്ങി ജനങ്ങൾ

cinema

കൊച്ചി: സിനിമാ ഓഡിഷനെത്തിയ അഭിനയമോഹികളുടെ നീണ്ട നിരയിൽ കുടുങ്ങി ചിറ്റൂർ റോഡ്. നടൻ പൃഥ്വിരാജിനെ നായകനാക്കി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ എന്ന ചിത്രത്തിന്റെ ഓഡിഷനായി എത്തിയവരെ തട്ടാതെ കടന്നുപോകാൻ വയ്യാത്ത സ്ഥിതിയായിരുന്നു.

വൈ.എം.സി.എയിലാണ് ഓഡിഷൻ നടന്നത്. 7 വയസുമുതൽ 70 വയസു വരെയുള്ള നടീനടന്മാർക്കായിരുന്നു അവസരം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്കായിരുന്നു ഓഡിഷൻ. മറ്റു ജില്ലകളിൽ പിന്നീട് നടക്കും. ആദ്യ ദിവസം വൈ.എം.സി.എയിൽ നിന്ന് ആരംഭിച്ച ക്യൂ അമ്മൻ കോവിൽ റോഡും കഴിഞ്ഞ് കെ.എസ്.ആർ.ടി.സി റോഡ് വരെ നീണ്ടു. റോഡിന് ഇരുവശവും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
ഇതിനിടയിൽ ഫയർ ഫോഴ്സ് വാഹനവും കൂടി എത്തിയതോടെ റോഡിൽ ഹോണടി മേളവും. വീതി കുറഞ്ഞ റോഡ് ആയതിനാൽ നിരന്തരം ഗതാഗത കുരുക്കുള്ള സ്ഥലം കൂടിയാണ് ചിറ്റൂർ റോഡ്. ഓഡിഷന് ബദൽ മാർഗങ്ങൾ ഒരുക്കാതെ റോഡിൽ ക്യൂ നിറുത്തിയതിനെതിരെ വഴിയാത്രക്കാരും രംഗത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.