കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരികസംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ പ്രശസ്ത സിത്താർ വിദഗ്ദ്ധൻ ഉസ്താദ് റഫീക് ഖാന്റെ കച്ചേരി ചൊവ്വാഴ്ച വൈകിട്ട് 6.30 ന് എറണാകുളം ടി.ഡി. എം ഹാളിൽ അരങ്ങേറും. വിഖ്യാത സിത്താറിസ്റ്റ് ഉസ്താദ് അബ്ദുൾ കരിംഖാന്റെ പുത്രനായ ഉസ്താദ് റഫീഖ് ഖാൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ ധാർവാദ് ഖരാനയിലെ ആറാം തലമുറയിൽ പെട്ട സംഗീതവിദഗ്ദ്ധനാണ്. ലോകമെമ്പാടും കച്ചേരികൾ നടത്തിയിട്ടുള്ള ഉസ്താദ് റഫീഖ്ഖാൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്ത തബലിസ്റ്റായ രത്നശ്രീ അയ്യരാണ് പിന്നണിയിൽ. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |