മട്ടാഞ്ചേരി: വെള്ളകെട്ടില്ലാത്ത നഗരമെന്ന് കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിൽ കൊച്ചി നഗരത്തെ മേയർ വിശേഷിപ്പിച്ചത് വാചകമടിയുടെ ഭാഗമാണെന്നും നഗരത്തിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ പാളിയതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. ഓപ്പറേഷൻ ബ്രേക്ക് ത്രു പദ്ധതികൾക്ക് കോടികൾ ചെലവാക്കിയട്ടും ഫലമുണ്ടായില്ല. സി.എസ്.എം.എൽ പദ്ധതി പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം പരിശോധിക്കണം. കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് അതിവേഗത്തിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നീരൊഴുക്ക് സംവിധാനങ്ങൾ നഗരത്തിൽ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |