കൊച്ചി: കെ.ടി.ഡി.സി ബോൾഗാട്ടി പാലസിൽ ആയുർവേദ കർക്കടക ചികിത്സ നാളെ ആരംഭിക്കും. ആയുർവേദ, സുഖ ചികിത്സ എന്നിവയ്ക്കൊപ്പം ശാസ്ത്രീയവിധി പ്രകാരമുള്ള പഞ്ചകർമ്മ ചികിത്സയ്ക്കും സൗകര്യമൊരുക്കും. രാജ്യാന്തര ടൂറിസ്റ്റുകൾക്കും ഇവിടെ ചികിത്സയ്ക്കായി എത്താൻ കഴിയുമെന്ന് കെ.ടി.ഡി.സി ജനറൽ മാനേജർ ജോൺ അംബുക്കൽ പറഞ്ഞു. ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി നിർവഹിക്കും. ശാന്തിഗിരിയുടെ എറണാകുളം സൗത്തിലും കാക്കനാടും പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികളിലും കർക്കടക ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എറണാകുളം ഏരിയാ മാനേജർ അഖിൽ. ജെ.എൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |