കൊച്ചി: ഓൾ കേരളാ സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.എസ്.എസ്.ഡി.എ) കുടുംബ സംഗമവും മെഡിക്കൽ സയന്റിഫിക് എക്സ്പോയും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 27,28 തീയതികളിൽ നടക്കുന്ന പരിപാടിയിൽ എ.കെ.എസ്.എസ്.ഡി.എ സംസ്ഥാന പ്രസിഡന്റ് ആർ. ദേവദാസ് അദ്ധ്യക്ഷത വഹിക്കും. 50ലധികം ഉത്പാദകരും വിതരണക്കാരും എക്സ്പോയുടെ ഭാഗമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാജൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയന്റിഫിക്, സർജിക്കൽ ഉകരണങ്ങളുടെ ജി.എസ്.ടി 12 - 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |