SignIn
Kerala Kaumudi Online
Thursday, 25 April 2024 8.45 PM IST

സമഗ്രവികസനം ഉറപ്പാക്കുമെന്ന് എൻ.ഡി.എ വികസനരേഖ

nda

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വഴി തൃക്കാക്കരയിൽ സമഗ്രവികസനം നടപ്പാക്കുമെന്ന് എൻ.ഡി.എയുടെ വികസനരേഖ വാഗ്ദാനം ചെയ്തു. മെട്രോ കാക്കനാട്ടേയ്ക്ക് ദീർഘിപ്പിക്കുന്നത് മുതൽ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് കർമ്മരേഖയിൽ പറയുന്നു. കടവന്ത്രയിലെ ശുചീകരണ തൊഴിലാളിയായ എരൂർ സ്വദേശിനി തങ്കമണിക്ക് നൽകിയാണ് ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ വികസനരേഖ പ്രകാശനം ചെയ്തത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ, ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യുസ്, എസ്‌.ജെ.ഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, വൈസ്‌ പ്രസിഡന്റ് എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NDA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.