SignIn
Kerala Kaumudi Online
Friday, 29 March 2024 11.25 AM IST

സൈബർ ആക്രമണം സി.പി.എം ശൈലി: കെ. സുധാകരൻ

sudakaran

കൊച്ചി: പി.ടി. തോമസിന്റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളതെന്നും നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് സി.പി.എം ശൈലിയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഇക്കാര്യത്തിൽ ബി.ജെ.പിയും ഒട്ടും പിന്നിലല്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സൈബർ ആക്രമണം നടത്തിയവരാണ് സി.പി.എമ്മുകാർ. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്‌കാരിക നായകർക്കെതിരെയും മാദ്ധ്യമപ്രവർത്തകർക്കെതിരെയും സി.പി.എം സൈബർ ഗുണ്ടകൾ അഴിഞ്ഞാടി. അസത്യങ്ങൾ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സി.പി.എമ്മുകാർ. നെറികേടിന്റെ രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സി.പി.എം സൈബർ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SYBER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.