കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഏജന്റുമാരുടെയും വില്പനക്കാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം ജൂൺ 4ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ ഭാഗ്യക്കുറി ഓഫീസ് കോൺഫറൻസ് ഹാളിൽ (റവന്യൂ ടവർ ഏഴാം നില) നടത്തും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേമ നിധി ബോർഡ് അംഗം ടി. ബി. സുബൈർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എ. നൗഷാദ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ഡി. സെബി, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |