SignIn
Kerala Kaumudi Online
Thursday, 25 April 2024 1.51 PM IST

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസ്: യുവാവ് അറസ്റ്റിൽ

തൃപ്പുണിത്തുറ: കണ്ടനാട്ട് ഒറ്റയ്ക്ക് താമസിക്കുന്ന 66കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭയപ്പാടുണ്ടാക്കിയ യുവാവിനെ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ കണ്ടനാട് കരയിൽ ഇടയത് മുഗൾഭാഗത്ത് ഇളയിടത്ത്കൂടിവീട്ടിൽ ഷൈജുവാണ് (39) അറസ്റ്റിലായത്. 29ന് രാത്രി 8.15 ഓടെയാണ് സംഭവം.

പൊലീസ് പറയുന്നത്: കാറിലാണ് യുവാവ് വയോധികയുടെ വീടിനുസമീപം എത്തിയത്. തുടർന്ന് വീടിന്റെ മുൻവാതിലിലൂടെ കയറി വാതിൽഅടച്ച് കുറ്റിയിട്ടു. ഇതുകണ്ട് ഭയന്ന വയോധിക പിൻവാതിലിലൂടെ ഇറങ്ങിയോടി അയൽവക്കത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു അയൽവാസികൾ എത്തുന്നതിനിടയിൽ പ്രതി കടന്നുകളഞ്ഞു. പ്രതിയെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

സബ് ഇൻസ്പെക്ടർ ബാബു എൻ.ആർ, രാജേഷ്, ശ്യാംലാൽ സജിമോൻ, ബിനിൽ, പ്രശാന്ത്, ശാന്തിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.