കൊച്ചി : കാർട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാർട്ടൂൺമാൻ ബാദുഷയുടെയുടെ ചരമദിനമായ ജൂൺ രണ്ടിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു. കാർട്ടൂൺ കലാകാരന്മാരുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് ഒഫ് കേരളയും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസ് കെയറിന്റെയും ലേൺവെയർ കിഡ്സിന്റെയും സി.എസ്.ആർ ഡിവിഷനുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം, ബാദുഷ വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കാരിക്കേച്ചർ അനാച്ഛാദനം ചെയ്തുകൊണ്ട് മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്പീഡ് കാരിക്കേച്ചറിസ്റ്റ് സജ്ജീവ് ബാലകൃഷ്ണൻ, ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻ പിള്ളയെയും ഡെപ്യൂട്ടി കളക്ടർ വൃന്ദാ മോഹൻദാസിനെയും ദ്രുതവരകളിലൂടെ കാരിക്കേച്ചറിനുള്ളിലാക്കി.
മുതിർന്ന കാർട്ടൂണിസ്റ്റുകളായ ബാലചന്ദ്രൻ, അരവിന്ദൻ, പ്രസന്നൻ ആനിക്കാട് എന്നിവർ ഉൾപ്പെടെ കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു. മുൻ ഡെപ്യൂട്ടി കളക്ടർ (ഡി.എം.) വൃന്ദാ മോഹൻദാസ്, ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻ പിള്ള, വാർഡ് കൗൺസിലർ ശാന്താ വിജയൻ, വീ സ്റ്റാർ ക്രിയേഷൻസ് സ്ഥാപക ഷീലാ കൊച്ചൗസേഫ്, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, കോളമിസ്റ്റ് മാധവൻകുട്ടി നന്ദിലേത്ത്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ്, സെക്രട്ടറി രവി,പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ സനു സത്യൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം സന്ദർശിച്ച എല്ലാവർക്കും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകൾ സൗജന്യമായി കാരിക്കേച്ചറുകൾ വരച്ചു നൽകി. ഇതോടൊപ്പം ചിത്രകാർട്ടൂൺ രചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |