കൊച്ചി: സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടർ ജാഫർ മാലിക് അദ്ധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റേതാണ് തീരുമാനം. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ അഞ്ച് വരെയുമാണ് ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് വിലക്ക്. ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ജില്ലാ കളക്ടർ അറിയിച്ചു.
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ഓവർടേക്കിംഗിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |