കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരളയിൽ ഹയർസെക്കൻഡറി ഒന്നും രണ്ടുംവർഷ വിദ്യാർത്ഥികൾക്കുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനംചെയ്ത സ്വയം പഠനസഹായികൾ വില്പനയിലുണ്ട്. സ്കോൾകേരള ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധം തയ്യാറാക്കിയതാണ് ഇവ.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തോടൊപ്പം ഇവയും ഉൾപ്പെടുത്താമെന്ന് സ്കോൾകേരള എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0484-2377537.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |