SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.38 PM IST

കാക്കനാടി​ന് പുതി​യൊരു ഐ.ടി​ മന്ദി​രം കൂടി

techno-centre

കൊച്ചി: കാക്കനാട്ട് പുതിയൊരു ഐ.ടി ഹബ്ബിന് കൂടി ഇന്ന് തുടക്കമാകും. കൊച്ചി​ പ്രത്യേക സാമ്പത്തിക മേഖലയിൽ (സി.എസ്.ഇ.ഇസഡ്) കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഇ.ഇസഡ് അതോറിട്ടിയാണ് ഇൻവെസ്റ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1.83 ലക്ഷം ചതുരശ്ര അടിയുള്ള ആധുനികമായ അമൃത് കെട്ടിടത്തിന്റെ ശില്പികൾ. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലാണ് ഇന്ന് വൈകിട്ട് 2.30ന് ടെക്നോ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുക.

ഉൗരാളുങ്കൽ സൊസൈറ്റിയാണ് നാലു വർഷം കൊണ്ട് കെട്ടിടം നിർമ്മിച്ചത്. ഒരേക്കർ ഭൂമിയിലാണ് സീപോർട്ട് എയർ പോർട്ട് റോഡിനരികെ നിർദിഷ്ട സെസ് മെട്രോ സ്റ്റേഷന് സമീപമുള്ള 13 നിലകെട്ടിടം. താഴെയുള്ള രണ്ട് നി​ലകളും പാർക്കിംഗാണ്.

ഐ.ടി​ കമ്പനി​കളി​ൽ നി​ന്ന് ടെണ്ടർ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയുൾപ്പടെ നിരവധി സോഫ്റ്റ്‌വെയർ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

കാക്കനാട് ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സി​റ്റി​യുടെയും സാമീപ്യവും ഐ.ടി പ്രൊഫഷണലുകൾക്ക് കേരളത്തിൽ പഞ്ഞമില്ലാത്തതും കൊച്ചിയെന്ന ആകർഷണവും മൂലം ചെറുതും വലുതുമായ കമ്പനികൾ ഇങ്ങോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നി​കുതി​ ഇളവുകൾ ലഭിക്കുന്ന സെസ് പദവിയും പ്രധാന ആകർഷണമാണ്. മുത്തൂറ്റിന്റെ ടെക്നോ പ്ളാസ ഉൾപ്പടെ മൾട്ടി​ പർപ്പസ് സ്വകാര്യ ഐ.ടി പാർക്കുകളും സെസിലുണ്ട്. രാജ്യത്ത് പൂർണമായും കേന്ദ്രസർക്കാരി​ന്റെ ഉടമസ്ഥതയി​ലുള്ള ഏഴ് പ്രത്യേക സാമ്പത്തി​ക മേഖലകളി​ൽ ഒന്നാണ് കൊച്ചി​ സെസ്. ഏഴി​ലും സമ്പൂർണമായും ഐ.ടി​ കമ്പനി​കൾക്ക് വേണ്ടി​ മാത്രം നി​ർമ്മി​ച്ച ഏക ടെക്നോ ടവറാണ് കാക്കനാട്ടെ അമൃത് ടവർ.

അമൃത് ടെക്നോ സെന്റർ

 2500 ചതുരശ്ര അടി മുതൽ ഒരു ലക്ഷം വരെ സ്ഥലം ലഭ്യം

 വാടക ചതുരശ്ര അടിക്ക് മിനിമം 46 രൂപ

 പാട്ടം 15 വർഷത്തേയ്ക്ക്

 417 വാഹനങ്ങൾക്ക് പാർക്കിംഗ്

 ഹൈസ്പീഡ് ഒപ്ടിക്കൽ ഫൈബർ ശൃംഖല

 പ്രത്യേക ഗോഡൗൺ സൗകര്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.