കൊച്ചി: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർ നാഷണൽ (സി.എസ്.എസ്.) രജത ജൂബിലി ആഘോഷങ്ങൾ മൂലങ്കുഴി റേഞ്ചേഴ്സ് ക്ലബ്ബ് ഹാളിൽ കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. സി.എസ്.എസ് ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. മാക്സി എം.എൽ.എ, ഫാ. തോമസ് തറയിൽ, ഡോ. പ്രസാദ് തെരുവത്ത്, വരാപ്പുഴ അതിരൂപത സ്പിരിച്വൽ ഡയറക്ടർ ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, സി.എസ്.എസ്. ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ, ദേശീയ സെക്രട്ടറി ജോജോ മനക്കിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |