SignIn
Kerala Kaumudi Online
Friday, 19 April 2024 8.44 PM IST

ലാപ്പ്‌ടോപ് വിതരണം ചെയ്തു

fish

കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പ്രൊഫഷണൽ കോളേജ് , ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ 51 പേർക്കാണ് ലാപ്പ്‌ടോപ്പ് നൽകിയത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആകെ 20,30,463 രൂപയുടെ ലാപ്പ്‌ടോപ്പാണ് വിതരണം ചെയ്തത്. 39,813 രൂപ നിരക്കിൽ അഞ്ചുവർഷ വാറണ്ടിയോട് കൂടി സർക്കാർ അംഗീകൃത സ്ഥാപനമായ കെൽട്രോണാണ് ഇതു ലഭ്യമാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ പങ്കെടുത്തു.

കൊച്ചി കോർപ്പറേഷന്റെ 2021- 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാപ്പ്‌ടോപ്പ് വിതരണം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FISHERIES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.