കൊച്ചി: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ വിദ്യാർത്ഥികൾ ചെല്ലാനം ഹാർബർ പരിസരം വൃത്തിയാക്കി. ഡീൻ ഡോ. എം. റോസലിൻഡ് ജോർജ് ഉദ്ഘാടനം ചെയ്തു. കുഫോസിലെ ഒന്നാം വർഷ ബി.എഫ്.എസ്.സി, ശുശ്രുത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓപ്റ്റോമെട്രി, തേവക്കൽ വിദ്യോദയ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ശുചീകരണത്തിൽ പങ്കെടുത്തു. കുഫോസ് അക്വാകൾച്ചർ മേധാവി ഡോ.കെ. ദിനേഷ് , ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ, ഒ.എസ്.ഐ. ഭാരവാഹികളായ ഡോ. കുര്യൻ, ഡോ. ശാന്ത ദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |