SignIn
Kerala Kaumudi Online
Saturday, 20 April 2024 12.00 PM IST

കുരുക്കായി വനാതിർത്തിയിലെ നിർമ്മാണ നിയന്ത്രണങ്ങൾ

forest

കൊച്ചി: തീരസംരക്ഷണം, തണ്ണീർത്തടം, പുരാവസ്തു സംരക്ഷണം, വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾക്ക് പുറമേ സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്രളവിലെ നിർമ്മാണ നിയന്ത്രണംകൂടി വരുന്നതോടെ ജനങ്ങൾ കടുത്ത സമ്മർദ്ദത്തിലാകുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ വ‌ിഭജിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ നിലവിൽ പലവിധ നിർമ്മാണ നിയന്ത്രണങ്ങൾ ബാധകമാണ്.

ജില്ലയുടെ വടക്കുകിഴക്ക് പ്രദേശങ്ങളായ കവളങ്ങാട്, കുട്ടമ്പുഴ, മലയാറ്റൂർ നീലീശ്വരം, അയ്യമ്പുഴ, കീരമ്പാറ, മഴുവന്നൂർ, പായിപ്ര പഞ്ചായത്തുകളിലാണ് വനാതിർത്തിയുമായി ബന്ധപ്പെട്ട നിയന്ത്രണം കൂടുതലായി ബാധിക്കുന്നത്. ആകെ 3068 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ജില്ലയുടെ 709.69 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. മലയാറ്റൂർ , കോതമംഗലം, വാഴച്ചാൽ, മൂന്നാ‌ർ, ഇടുക്കി വനം ഡിവിഷനുകളുടെ പരിധിയിൽപ്പെടുന്ന കാലടി, കോടനാട്, തുണ്ടത്തിൽ, കുട്ടമ്പുഴ, ഇടമലയാർ റേഞ്ചുകളാണ് ജില്ലയുടെ ഭൂപരിധിയിൽ വരുന്നത്. 25.16 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസമേഖലയിലും കുട്ടമ്പുഴ പഞ്ചായത്തിലുമാണ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള നിയന്ത്രണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. പ്രധാനപ്പെട്ട ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ വനാതിർത്തിയുടെ ഒരുകിലോമീറ്റർ ചുറ്റളവിലുണ്ട്.

സർവത്ര നിയന്ത്രണങ്ങൾ

തീരപ്രദേശത്ത് തീരസംരക്ഷണ അതോറിട്ടിയുടെ കീഴിലുള്ള ഇടനാട്ടിൽ തണ്ണീർത്തട സംരക്ഷനിയമത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ബാധകമാണ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രതിരോധസേന വിമാനത്താവളത്തിനും സമീപം എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിയന്ത്രണങ്ങളും ബാധകമാണ്. ഫോർട്ടുകൊച്ചിയിൽ ചരിത്ര സ്മാരകങ്ങളായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയം, മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം എന്നിവയുടെ പരിസരത്ത് 100 മുതൽ 300 മീറ്റർ വരെയുള്ള ഭാഗത്തും കെട്ടിടങ്ങളൊ മറ്റ് നിർമ്മിതികളോ അനുവദിക്കില്ല. ഇതിന് പുറമെയാണ് ജില്ലയിലെ കൃഷിഭൂമിയുടെ ഗണ്യമായ ഭാഗം അപഹരിക്കുന്ന വനാതിർത്തി പ്രശ്നം കൂടിവരുന്നത്.

 മലനാട്

കൂവപ്പടി, അങ്കമാലി, പാമ്പാക്കുട ബ്ലോക്കുകളുടെ കിഴക്കുഭാഗവും കോതമംഗലം, മൂവാറ്റുപുഴയും ഉൾപ്പെടുന്ന പ്രദേശം

 ഇടനാട്

കൂവപ്പടി, അങ്കമാലി, പാമ്പാക്കുട ബ്ലോക്കുകളുടെ ബ്ലോക്കുകളുടെ പടിഞ്ഞാറ് ഭാഗം, വടവുകോട്, മുളന്തുരുത്തി, പാറക്കടവ്, ആലങ്ങാട്, വാഴക്കുളം പ്രദേശം.

 തീരപ്രദേശം

പറവൂർ, ഇടപ്പള്ളി, വൈപ്പിൻ, പള്ളുരുത്തി പ്രദേശം.

 ജില്ലയിലെ വനമേഖല

ആകെ വിസ്തീർണ്ണം ......... 709.69 ച.കി.മി. ( 23.17 ശതമാനം)

കണ്ടൽ വനങ്ങൾ ......... 260 ഹെക്ടർ

സർപ്പക്കാട് (കാവ്) .................... 50 ഏക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FOREST LIMIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.