കളമശേരി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ഈ വർഷവും 50 ശതമാനത്തോളം പേർക്ക് കോർപ്പറേറ്റ് ലായർമാരായി മികച്ച ശമ്പളത്തോടെ പ്ലേസ്മെന്റ് ലഭിച്ചു. ഡൽഹിയിലെ ആഗസ്ത് ആദ്യ വാരത്തോടെ ഇവർ ജോലിയിൽ പ്രവേശിക്കും. പത്തു ശതമാനം വിദ്യാർത്ഥികൾക്ക് അമേരിക്കയിലേയും യൂറോപ്പിലേയും വിവിധ സർവകലാശാലകളിൽ എൽ എൽ. എം. കോഴ്സിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് ഹാർഡിംഗ് വിശിഷ്ട ബിരുദാനന്തര സ്കോളർഷിപ്പ് ഉൾപ്പെടെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾ നേടി. 20 ശതമാനം വിദ്യാർത്ഥികൾ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതിയിലുമായി മികച്ച ലാ ഫേമുകളുടെ ഭാഗമായി അഭിഭാഷക വൃത്തിയിൽ പ്രവേശിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |