കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസന്റെ "ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന" എന്ന ആത്മകഥയുടെ പ്രകാശനം നാളെ വൈകിട്ട് അഞ്ചിന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മന്ത്രി വീണ ജോർജ് അദ്ധ്യക്ഷയാകും. തിരക്കഥാകൃത്ത് രഞ്ജിപണിക്കർ ആദ്യപ്രതി ഏറ്റുവാങ്ങും. കൃഷിമന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും. കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഷക്കീബ് കൊളക്കാടൻ, ബിൻസി ബേബി, എഴുത്തുകാരൻ എ.കെ. പുതുശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |