SignIn
Kerala Kaumudi Online
Thursday, 25 April 2024 2.40 AM IST

കൊങ്കൺ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

train

കൊച്ചി: മഴക്കാലം കണക്കിലെടുത്ത് കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം. മംഗള എക്സ്‌പ്രസ് മൂന്നു

മണിക്കൂർ നേരത്തേയാക്കുന്നതാണ് ഇതിൽ പ്രധാനം. മഴക്കാലത്ത് കൊങ്കൺ പാതയിൽ കല്ലിടിച്ചിലും മറ്റും ഉണ്ടാകാനിടയുള്ളതിനാലാണ് 25 ഓളം ട്രെയിനുകളുടെ സമയം പുന:ക്രമീകരിക്കുന്നത്. സംഗിൾ ലൈൻ, ക്രോസിംഗ് എന്നിവയും പരിഗണിക്കും. വേഗം കുറച്ചാണ് ട്രെയിനുകൾ പോകുക. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ പോകുന്നവ 75 കിലോമീറ്ററിലേക്ക് മാറും. ഒക്ടോബർ 31 വരെ പുതിയ സമയക്രമം തുടരും.

സമയമാറ്റം

എറണാകുളം സൗത്തിൽനിന്ന് ന്യൂഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ദിവസവുമുള്ള മംഗള എക്സ്‌പ്രസ് രാവിലെ 10.40 ന് പുറപ്പെടും (പഴയ സമയം ഉച്ചയ്ക്ക് 1.15)

എറണാകുളം സൗത്തിൽനിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന പൂനെ സൂപ്പർ ഫാസ്റ്റ് പുലർച്ചെ 2.15ന് യാത്ര തുടങ്ങും (പഴയ സമയം 5.15)

തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്കുള്ള രാജധാനി എറണാകുളത്ത് നിന്ന് സന്ധ്യക്ക് 6.35ന് പുറപ്പെടും (പഴയ സമയം രാത്രി 10.30)

തിരുവനന്തപുരത്തു നിന്ന് മുംബായ്ക്കുള്ള നേത്രാവതി എറണാകുളം സൗത്ത് ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്ക് 1.30ന് (പഴയ സമയം 1.50)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.