SignIn
Kerala Kaumudi Online
Saturday, 20 April 2024 5.15 AM IST

സൺഫ്ളവർ ഓയിൽ വിലകൂട്ടി വില്പന

sunfloweroil

കൊച്ചി: സപ്ലൈകോയിൽ പ്രമുഖ ബ്രാൻ‌ഡിന്റെ സൺഫ്ലവർ ഓയിൽ വിലകൂട്ടി വിൽക്കുന്നതായി പരാതി. ഇതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്ന് കേരള നിയമസഹായ സമിതി (കെ.എൻ.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പായിപ്ര സോമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുവിപണിയിൽ കമ്പനിയുടെ ഒരു ലിറ്റിൽ സൺഫ്ലവർ ഓയിലിന് പാക്കറ്റ് വില 216 രൂപയാണ്. ചെറുകിട സ്ഥാപനങ്ങൾ വിൽക്കുന്നത് 195 രൂപയ്ക്കും. സപ്ലൈകോയിൽ 224 രൂപയാണ് വില. പൊതുജനങ്ങളിൽ നിന്ന് ഒമ്പത് രൂപ സപ്ലൈകോ അധികമായി ഈടാക്കുന്നതതായി പായിപ്ര സോമൻ ആരോപിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SUPPLYCO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.