കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇൻഫോപാർക്കുമായി സഹകരിച്ച് ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക് സംഘടിപ്പിക്കുന്ന 'ഐ.ഇ.ഇ.ഇ മെഗാ ജോബ് ഫെയർ 2022' 16ന് ഇൻഫോപാർക്കിൽ നടക്കും. എണ്ണൂറിലധികം തൊഴിലവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. 60ലധികം കമ്പനികൾ ജോബ് ഫെയറിന്റെ ഭാഗമാകുമാകുമെന്ന് ജി.ടെക് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓൺലൈൻ സ്ക്രീനിംഗ്, ഓഫ്ലൈൻ ഇന്റർവ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയർ. 2019 -20 ബാച്ച് ബി.ടെക്, എം.ടെക്, എം.സി.എ, ബി.സി.എ ബിരുദധാരികൾക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://ieeejobfair.com/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |