കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസന്റെ 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന" എന്ന ആത്മകഥ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. രഞ്ജിപണിക്കർ ആദ്യപ്രതി ഏറ്റുവാങ്ങി. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി പി.പ്രസാദ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പിമാരായ ഹൈബി ഈഡൻ, ഇ.ടി.മുഹമ്മദ് ബഷീർ, എ.എം.ആരിഫ്, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, യൂഹന്നാൻ പോളികോർപസ് മെത്രാപ്പൊലീത്ത, മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ്, ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സിദ്ദിക്ക് അഹമ്മദ്, സാനു യേശുദാസൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |