നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി സ്വർണ - മയക്കുമരുന്ന് കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥതല യോഗംചേർന്നു. എയർപോർട്ട് പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. സംശയാസ്പദമായി കാണുന്ന ആളുകളെ നിരീക്ഷിക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കും പൊലീസിന് വിവരംനൽകാം. ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് നടപടിയുണ്ടാകും. സ്വർണ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിനെ അറിയിക്കാം.
കസ്റ്റംസ് അഡീഷണൽ കമ്മീഷണർ എം. വസന്ത, എൻ.സി.ബി സൂപ്രണ്ട് ആഷിഷ് ഓജ, നാർക്കോട്ടിക് ഡിവൈ.എസ്.പി. പി.പി. ഷംസ്, എസ്.എസ്.ബി ഡിവൈ.എസ്.പി ബൈജുകുമാർ, എസ്.ബി ഡിവൈ.എസ് പി ആർ. റാഫി, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ, സിയാൽ അധികൃതർ, വിമാനക്കമ്പനി പ്രതിനിധികൾ, ഗ്രൗണ്ട് ഹാൻഡിലിംഗ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |