SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.16 PM IST

കാലാവസ്ഥ: പ്രായോഗിക പഠനം സ്കൂളിൽ തന്നെ..

weather-staion

ആദ്യഘട്ടത്തിൽ 13 സ്‌കൂളുകളിൽ വെതർ സ്റ്റേഷൻ

കൊച്ചി: ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായി സ്‌കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ ജില്ലയിലെ 13 സ്‌കൂളുകളിൽ നടപ്പാക്കും.

കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണയുണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങളും അവസ്ഥകളും മനസിലാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ഒരു സ്‌കൂളിന് 48,225 രൂപ വീതം അനുവദിക്കും. സ്‌കൂളുകളിലെ ഭൂമി ശാസ്ത്ര അദ്ധ്യാപകനായിരിക്കും വെതർ സ്റ്റേഷന്റെ സ്‌കൂൾതല നോഡൽ ഓഫീസർ.

ഭൂമി ശാസ്ത്ര അദ്ധ്യാപകർ ഇല്ലാത്ത പക്ഷം മറ്റു സാമൂഹിക ശാസ്ത്ര അദ്ധ്യാപകർക്ക് നോഡൽ ഓഫീസറുടെ ചുമതല നൽകും. മഴ മാപിനി, താപനില, മർദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കും.

ജില്ലയിലെ 11 ഹയർ സെക്കൻഡറി സ്‌കൂളുകളിലും രണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

സ്കൂളുകൾ

എറണാകുളം എസ്.ആർ.വി.ജി.വി.എച്ച്.എസ് സ്‌കൂൾ, ഇടപ്പള്ളി നോർത്ത് ജി.വി.എച്ച്.എസ് സ്‌കൂൾ, അകനാട് ജി.എച്ച്.എസ്.എസ്, പാലിയം ജി.എച്ച്.എസ്.എസ്, ഇടപ്പള്ളി ജി.എച്ച്.എസ്.എസ്, എളങ്കുന്നപുഴ ജി.എച്ച്.എസ്.എസ്, കൊച്ചി ഗവ. ഗേൾസ് എച്ച്.എസ്.എസ്, മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്.എസ്.എസ്, മൂക്കന്നൂർ ജി.എച്ച്.എസ്.എസ്, മുവാറ്റുപുഴ ജി.എച്ച്.എസ്.എസ്, പിറവം നാമക്കുഴി ജി.എച്ച്.എസ്.എസ്, പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, പുളിയനം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WTHRSTTNS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.