SignIn
Kerala Kaumudi Online
Saturday, 20 April 2024 8.28 AM IST

ഇ. ശ്രീധരന് പുരസ്‌കാരം

sree

കൊച്ചി: ടണലിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരത്തിന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ഇ. ശ്രീധരൻ അർഹനായി. മുംബായിൽ 27ന് അവാർഡ് സമർപ്പിക്കും. ടണലുകളും ഭൂഗർഭപാതകളും വികസിപ്പിക്കുന്നതിലെ സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എറണാകുളത്ത് റെയിൽവെ അസിസ്റ്റന്റ് എൻജിനിയറായിരിക്കെ 1957ൽ കോട്ടയത്ത് 147 മീറ്റർ നീളത്തിൽ രണ്ടു ടണലുകൾ ശ്രീധരന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചിരുന്നു. കെങ്കൺ റെയിൽവേയിൽ 85.2 കിലോമീറ്റർ നീളത്തിൽ 93 ടണലുകളുടെ രൂപകല്പനയും നിർമ്മാണവും ഡെൽഹി മെട്രോ റെയിലിന്റെ 91 കിലോമീറ്റർ ടണലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SREEDHARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.