കൊച്ചി: വെട്ടിക്കുറച്ച യാത്രായിളവ് പുന:സ്ഥാപിക്കുക, 5000 രൂപ പെൻഷനും സൗജന്യ ചികിത്സയും അനുവദിക്കുക, മരണാനന്തര ആവശ്യങ്ങൾക്ക് 10,000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺ സംഘ് (ബി.എം.എസ്) എറണാകുളം ജില്ലാ കമ്മിറ്റി സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.
ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ എ.ഡി. ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന സെക്രട്ടറി എം.എസ്. ശശിരാജ്, സംസ്ഥാന ഖജാൻജി ടി.ആർ. മോഹനൻ, പെൻഷനേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം ബാബുകുമാർ, ബി.എം.എസ് മേഖല പ്രസിഡന്റ് ആർ. മാധവദാസ്, സി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |