SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 PM IST

സ്‌കൂൾ വിക്കിയിലെ മികച്ച താളുകൾ പുരസ്കാര നിറവിൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ബി.എച്ച്.എസ് സ്കൂൾ

1

കൊച്ചി: സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഉൾപ്പെടുത്തിയ സ്‌കൂളിനുള്ള ജില്ലാതല പുരസ്‌കാരത്തിന് പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ അർഹരായി.

ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്‌കൂൾ, പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എച്ച്.എസ്.സ്‌കൂൾ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പ്രശസ്തി പത്രവും ട്രോഫിയും യഥാക്രമം 25,000, 15,000, 10,000 രൂപ കാഷ് അവാർഡും ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് ശബരീഷ് സ്മാരക സ്‌കൂൾ വിക്കി പുരസ്‌കാരം ഏർപ്പെടുത്തിയത്.

വിദ്യാർത്ഥി ജീവിതത്തിലെ നേട്ടങ്ങൾ അവരുടെ മനസിൽ മാത്രമല്ല സ്‌കൂളിന്റെ ചരിത്രത്തിലും വലുതായി തന്നെ നിലനിൽക്കണമെന്ന ആശയത്തിനു പുറത്താണ് സ്‌കൂൾ വിക്കിയുടെ ജനനം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകൾക്കുള്ള പോർട്ടലായ സ്‌കൂൾ വിക്കി ഇന്ത്യയിലെ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമാണ്. ഇൻഫോബോക്‌സിലെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങി 20 മാനദണ്ഡങ്ങൾ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അദ്ധ്യക്ഷനായ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്.

ജില്ലാ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച 26 സ്‌കൂളുകൾക്ക് പ്രശസ്തിപത്രം നൽകും. ജൂലായ് 1 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി വിജയികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്യും. സ്‌കൂളിന്റെ ചരിത്രവും പിന്നിട്ട വഴികളും വരും തലമുറയ്ക്ക് മുന്നിൽ ഡിജിറ്റൽ രൂപത്തിലെത്തിക്കുക വഴി സ്‌കൂൾ വിക്കി സംസ്ഥാനത്തെ സ്‌കൂളുകളുടെ ചരിത്ര പുസ്തകം കൂടിയായി മാറുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.