SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 PM IST

സീനിയർ ജേണലിസ്റ്റ് ഫോറം പ്രതിഷേധം

pension

കൊച്ചി: പത്രപ്രവർത്തക പെൻഷനിൽ 1000 രൂപ വർദ്ധന പ്രഖ്യാപിച്ച ശേഷം അത് 500 രൂപയായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ സീനിയർ ജേണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രനും ജനറൽ സെക്രട്ടറി എ. മാധവനും പറഞ്ഞു. വർദ്ധന 500 രൂപയിലൊതുക്കുകയാണെന്ന വിവരത്തെത്തുടർന്ന് ഫോറം ഭാരവാഹികൾ 22ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ടപ്പോൾ വർദ്ധന 500 രൂപയാക്കി കുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നും 1000 രൂപ തന്നെ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷെ 500 രൂപ മാത്രം വർദ്ധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. 1000 രൂപ തന്നെ വർദ്ധിപ്പിക്കുകയും 2021 ഏപ്രിൽ മുതലുള്ള കുടിശിക അനുവദിക്കുകയും ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.