കൊച്ചി: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നശാമുക്ത അഭിയാന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിക്കും. ഞായറാഴ്ച രാവിലെ 10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ വികസനകാര്യ കമ്മിഷണർ എ.ഷിബു അദ്ധ്യക്ഷനാകും. ജില്ലാ ജഡ്ജി നിസാർ അഹമ്മദ് മുഖ്യാഥിതി ആയിരിക്കും. കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, സബ് ജഡ്ജിയും കെൽസ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. ഉഷ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.വി.ഏലിയാസ്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |