SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.40 AM IST

പ്രഖ്യാപനം നടപ്പാക്കണം

journo

കൊച്ചി: പത്രപ്രവർത്തക ക്ഷേമ പെൻഷനിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തിയ ബഡ്‌ജറ്റ് പ്രഖ്യാപനം പൂർണമായും നടപ്പാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരം രൂപയുടെ വർദ്ധനവ് പകുതിയായി വെട്ടിക്കുറച്ച സർക്കാർ നടപടി അംഗീകരിക്കാനാവില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് മാദ്ധ്യമ മേഖല കടന്നുപോകുന്നത്. മാദ്ധ്യമ പ്രവർത്തകരുടെ താെഴിലും വേതനവും കടുത്ത വെല്ലുവിളി നേരിടുകയാണ്. സർക്കാർ നിലപാട് തിരുത്തണമെന്നും 2021- 22 വർഷത്തിലെ ബഡ്‌ജറ്റിലെ പ്രഖ്യാപനം പൂർണമായും മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും കെ.യു.ഡബ്‌ള്യു.ജെ ജില്ലാ പ്രസിഡന്റ് എം.ആർ. ഹരികുമാർ, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUWJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.