SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.31 PM IST

മ്മ്ടെ കൊച്ചിയിലിണ്ടിട്ടാ നല്ല എരിപൊരി ഫ്യൂഷൻ ഫുഡ്

fusionfood

കൊച്ചി: നല്ല നാടൻ കാന്താരിയും ഇഞ്ചിയും മഞ്ഞളുമൊക്കെ ഇട്ടുവച്ച എരിപൊരി മട്ടൻകറി! ആഹാ... നാവിൽ കപ്പലോടും! ഒന്നു രുചിച്ച് നോക്കാൻ തോന്നുന്നില്ലേ.... ദൂരെയെങ്ങും പോകണ്ട മച്ചാനെ. നമ്മടെ കൊച്ചിയിലുണ്ട് വിദേശ രുചിക്കൂട്ടുകൾക്ക് പകരം നാടൻ ചേരുവകൾ ചേർത്ത നല്ല സ്വാദൂറും ഫ്യൂഷൻ ഫുഡ്.

വിദേശവിഭവങ്ങളെ നാടൻ രുചിക്കൂട്ടുകളിലേക്ക് ഇണക്കിച്ചേർക്കുന്നതാണ് ഫ്യൂഷൻ ഫുഡ് സംസ്കാരം. രാജ്യങ്ങൾ കടന്ന് കുടിയേറ്റങ്ങൾ വ്യാപകമായതോടെ രൂപംകൊണ്ട ഫ്യൂഷൻ ഭക്ഷണസംസ്കാരം കൊച്ചിയിലും സജീവമായി. 20ലേറെ റെസ്റ്റോറന്റുകളാണ് ഫ്യൂഷൻ ഫുഡിന് മുൻഗണന നൽകി കൊച്ചിയിലുള്ളത്. രുചിയുടെ വൈവിദ്ധ്യങ്ങൾ തേടുന്നവരുടെ തിരക്കാണ് ഇവിടങ്ങളിൽ.

ഗൾഫിലും അമേരിക്കയിലും കാനഡയിലുമുൾപ്പെടെ പ്രശസ്തമായവിഭവങ്ങൾ അവിടെ കുടിയേറിയവർക്കും പ്രിയങ്കരമാണ്. പ്രവാസജീവിതം നയിക്കുന്നവരും തിരിച്ചെത്തിയവരും നാട്ടിലും അത്തരം രുചി പ്രിയരാണ്. വിദേശത്ത് ജോലി ചെയ്തെത്തിയ ഷെഫുമാരും ഫ്യൂഷന്റെ പ്രചാരകരാണ്. ചൈനീസ്, തായ്ലൻഡ്, മലേഷ്യൻ വിഭവങ്ങളുടെ റെസ്റ്റോറന്റുകൾ പതിറ്റാണ്ടുകളായി കേരളത്തിലുമുണ്ട്.

വിദേശങ്ങളിൽ ജോലിയും യാത്രയും ചെയ്യുന്നവരും തിരികെ വന്നവരും ഉൾപ്പെടെ വൈവിദ്ധ്യമാർന്ന ജനങ്ങളുള്ള കൊച്ചിയിലാണ് ഫ്യൂഷൻ വിഭവങ്ങൾ ഏറ്റവുമധികം ലഭിക്കുന്നതെന്ന് വൈറ്റിലയിലെ ഗ്രാൻഡ് എൻട്രി റെസ്റ്റോറന്റിന്റെ പ്രമോട്ടർ മിഹ്‌റാസ് ഇബ്രാഹിം പറഞ്ഞു. നാടൻ കാന്താരിമുളക് വരെ രുചിക്കൂട്ടിന് ഉപയോഗിക്കുന്നുണ്ടെന്ന് ഗൾഫിൽ ഭക്ഷ്യശൃംഖലയുള്ള അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഇത്തരം റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താവിന്റെ താല്പര്യം പരിഗണിച്ചും വിഭവങ്ങൾ തയ്യാറാക്കി നൽകുന്നുണ്ട്. ഏതു രാജ്യത്തെയും പ്രദേശത്തെയും വിഭവങ്ങൾ ഇങ്ങനെ തയ്യാറാക്കാമെന്ന് ഷെഫുമാർ പറഞ്ഞു.

സ്വദേശരുചിയിൽ

വിദേശി

വിദേശരുചികളെ അതേപടി പകർത്തുന്നതിന് പകരം തദ്ദേശീയമായ പ്രാദേശിക രുചിക്കൂട്ടിലും ശൈലിയിലും പരിഷ്‌കരിക്കുന്നതാണ് ഫ്യൂഷൻ ഫുഡ്. അറേബ്യൻ റസ്റ്റോറന്റുകളാണ് ഫ്യൂഷനെ ജനപ്രിയമാക്കിയത്.

ചിക്കൻ, മട്ടൻ തുടങ്ങിയ സസ്യേതരങ്ങൾ മാത്രമല്ല, വെജിറ്റേറിയൻ വിഭവങ്ങളിലും ഫ്യൂഷൻ സുലഭമാണ്.

രുചികളിൽ വ്യത്യസ്തത തേടാനുള്ള ഭക്ഷ്യ, പാനീയ മേഖലയിലെ പരിശ്രമങ്ങളാണ് ഫ്യൂഷൻ ഫുഡിന് രൂപം നൽകിയത്. അമേരിക്ക, ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ കുടിയേറിയ ഇന്ത്യ, ചൈന, ജപ്പാൻ രാജ്യക്കാർ അവരുടെ ശൈലി പ്രാദേശിക ഭക്ഷ്യവസ്തുളുമായി കലർത്തിയിട്ടുണ്ട്.

കാപ്പിയിലും ഫ്യൂഷൻ

തിളച്ച വെള്ളത്തിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്താൽ കാപ്പി റെഡി. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരിപ്പട്ടിയോ ഉപയോഗിക്കാം. അൽപ്പം ഏലക്കായും ഇഞ്ചിയും ചേർത്താൽ രുചി മാറും. അതും ഫ്യൂഷൻ വിഭവമാകും. ബിരിയാണി മുതൽ മസാലദോശയിൽ വരെയുണ്ട് ഫ്യൂഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.