SignIn
Kerala Kaumudi Online
Friday, 19 April 2024 3.05 PM IST

കുട്ടിയെ പീഡിപ്പിച്ചു: മദ്രസ അദ്ധ്യാപകന് 67 വർഷം തടവ്

aliyar

പെരുമ്പാവൂർ: പതിനൊന്നുകാരനെ നിരന്തരം പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ അലിയാറിന് (55) പോക്സോ കോടതി 67 വർഷം കഠിനതടവും 65,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

പോക്സോ നിയമത്തിലെ വിവിധവകുപ്പുകൾ, ഇന്ത്യൻ ശി​ക്ഷാനി​യമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരം പ്രതി കുറ്റംചെയ്തതായി കോടതി കണ്ടെത്തി.

2020 ജനുവരി 19നാണ് തടിയിട്ടപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി മദ്രസയി​ലെ സഹപാഠികളെ അറി​യി​ച്ചു. കുട്ടികൾ പ്രിൻസിപ്പലിനെയും അദ്ദേഹം ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിച്ചു. ഫെബ്രുവരി 7ന് ഇയാൾ അറസ്റ്റി​ലായി​. തടയിട്ടപറമ്പ് ഇൻസ്‌പെക്ടർ വി.എം.കഴ്സൻ, എസ്.ഐമാരായ കെ.പി. എൽദോ, സുരേഷ് കുമാർ, സി.പി.ഒമാരായ എ.ആർ.ജയൻ, ബിന്ദു എന്നിവരാണ് കേസന്വേഷിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POCSO, COURT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.