കൊച്ചി: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രിൻസിപ്പൽ തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സംഘടനാ സംസ്ഥാന പ്രസിഡന്റ് എം. സന്തോഷ്കുമാറിന് യാത്ര അയപ്പ് നൽകി . പുതിയ പ്രസിഡന്റായി കെ .ആർ. മണികണ്ഠനെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്ര ട്ടറി അനിൽ എം. ജോർജ്, പ്രസിഡന്റ് കെ.ആർ. മണികണ്ഠൻ, ഡോ. മഹേഷ്ബാബു, സി, ജോസു കുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |