കൊച്ചി: ഇടുക്കി മുതൽ കോയമ്പത്തൂർ വരെയുള്ള അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3,201ന്റെ ഗവർണറായി എസ്. രാജ്മോഹൻ നായർ നാളെ ചുമതലയേൽക്കും. വൈകിട്ട് 5ന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. റോട്ടറി ഇന്റർനാഷണൽ മുൻ ഡയറക്ടർ കമാൽ സാംഘ്വിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ. 50 കോടിയിലേറെ ചെലവ് വരുന്ന അഞ്ച് പദ്ധതികൾ പുതിയതായി ഏറ്റെടുക്കുമെന്ന് എസ്. രാജ്മോഹൻ നായർ പറഞ്ഞു. അഡോപ്റ്റ് എ റോഡ് പദ്ധതി പ്രകാരം ഓരോ ക്ലബും ഓരോ റോഡ് ഏറ്റെടുക്കും. ഇവിടെ സി.സി ടി വി സംവിധാനവും ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |