SignIn
Kerala Kaumudi Online
Thursday, 18 April 2024 2.37 PM IST

സൃഷ്ടികളുടെ പ്രദർശനം

amrith

കൊച്ചി: ഡോക്‌ടർമാരുടെ ദിനാഘോഷത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിൽ ഡോക്ടർമാരുടെ ചിത്ര, ഫോട്ടോഗ്രഫി, സാഹിത്യ സൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച ചടങ്ങിൽ അമൃത ഹോസ്പിറ്റൽസ് ഐ.ഇ.എം ഡയറക്ടർ സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ശബരീഷ് ബി., ഡോ. ശ്രീലക്ഷ്‌മി ശിവൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. 33 ഡോക്ടർമാരുടെ ഇരുനൂറോളം സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. പുതിയ ഒ.പി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രദർശനം പൊതുജനങ്ങൾക്കും സൗജന്യമായി കാണാം. ചൊവ്വാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AMRITA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.