കൊച്ചി: അഭിമന്യുവിന്റെ നാലാം രക്തസാക്ഷിദിനത്തിൽ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കാമ്പസുകളിൽ വീണ്ടും മുഴങ്ങി. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു. അഭിമന്യൂ കുത്തേറ്റു വീണ അതേ സമയത്ത്, അതേ സ്ഥലത്ത് ഛായാചിത്രത്തിന് മുന്നിൽ ദീപശിഖയും മെഴുകുതിരിയും തെളിച്ച് അവർ ഒരുനിമിഷം നിശബ്ദരായി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ശരത്ത് പ്രസാദ്, അഭിമന്യൂവിന്റെ സഹോദരൻ പരിജിത്ത് മനോഹരൻ എന്നിവർ പങ്കെടുത്തു. സി.പി. എമ്മിന്റെ നേതൃത്വത്തിൽ അഭിമന്യൂ സ്മാരകത്തിലും അനുസ്മരണചടങ്ങുകൾ നടന്നു. ജില്ലാ സെക്രട്ടറി സി .എൻ. മോഹനൻ പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |