ആലുവ: പെരിയാറിലെ ജലനിരപ്പ് കരതൊട്ടു. ആലുവ മണപ്പുറത്താണ് പെരിയാർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലായത്. ഡാമുകളൊന്നും തുറന്നിട്ടില്ലെങ്കിലും മഴവെള്ളം ഒഴുകിയെത്തിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. അതിനാൽ പെരിയാറിലെ ചെളിയുടെ അംശവും കൂടുതലാണ്. 20 എൻ.ടി.യുവാണ് ചെളിയുടെ അളവ്. അതേസമയം ബുധനാഴ്ച്ച വൈകിട്ട് ചെളിയുടെ അളവ് 30 എൻ.ടി.യുവായിരുന്നു.
സാധാരണ പെരിയാറിലെ ചെളിയുടെ അളവ് ഏഴിൽ താഴെയായിരിക്കും. ചെളിയുടെ അളവ് ഉയർന്നെങ്കിലും ആലുവ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് എക്സി. എൻജിനിയർ അനിൽ അഗസ്റ്റിൻ പറഞ്ഞു. കാലവർഷം കനക്കുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |