നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹ്റിനിൽ നിന്ന് എത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീലിന്റെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് 1.323 കിലോ സ്വർണം പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് കടത്തികൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |