കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായി ആവിഷ്ക്കരിച്ച സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ഒന്നാംഗഡു വിതരണം തുടങ്ങി. ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നിർദേശം നൽകിയതായി മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ അറിയിച്ചു. സമ്പാദ്യസമാശ്വാസ പദ്ധതിയുടെ 2022 - 23 സാമ്പത്തികവർഷത്തെ ഗുണഭോക്തൃവിഹിതമാണ് അനുവദിച്ചത്. പദ്ധതിപ്രകാരം ജില്ലയിൽ 20,099 പേർക്ക് ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |