കൊച്ചി: വായന മാസാചരണത്തിന്റെ ഭാഗമായി ഇൻഫമേഷൻ ആൻഡ് പബ്ലിക് റലേഷൻ സ് വകുപ്പും പി .എൻ. പണിക്കർ ഫൗണ്ടേഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനാ ക്വിസ് മത്സരത്തിൽ പാമ്പാക്കുട എം.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക അനീഷ് ഒന്നാം സ്ഥാനം നേടി. രാമമംഗലം ഹൈസ്കൂളിലെ റിതിക സോണിക്കാണ് രണ്ടാം സ്ഥാനം. കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിന് ഹരീഷ് ആർ. നമ്പൂതിരിപ്പാട്, ഇ.സി. ജോസഫ്, ബെസ്സി ലാലൻ ,പ്രീത ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സംസ്ഥാന വായന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |