SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 AM IST

ബിസിനസ് ലോഞ്ച് പാഡ്

tree

കൊച്ചി: കൊച്ചി ആസ്ഥാനമായ ഐ.ടി. കമ്പനിയായ മെട്രിക് ട്രീ ലാബ്‌സ് സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ഇന്റർനെറ്റ് ബിസിനസിനും ടെക്‌നോളജി ബിസിനസ് ലോഞ്ച് പാഡ് അവതരിപ്പിച്ചു.

ഉത്പന്നങ്ങൾ വിപണിയിലെക്കെത്തിക്കുന്നതു വരെ സമ്പൂർണ സേവനങ്ങൾ നൽകുന്നതാണ് പാക്കേജെന്ന് മെട്രിക് ട്രീ ലാബ്‌സ് സി.ഇ.ഒയും ഡയറക്ടറുമായ ജോർജ് പനങ്കുഴ പറഞ്ഞു. നടപ്പ് സാമ്പത്തികവർഷത്തിൽ അഞ്ച് ഇന്റർനെറ്റ് അധിഷ്ഠിത ബിസിനസുകളെ ഇൻകുബേറ്റ് ചെയ്യാനാണ് ലക്ഷ്യം. അഞ്ചു വർഷത്തിനിടെ 50 ഇന്റർനെറ്റ് അധിഷ്ഠിത എസ്.എം.ഇകൾക്ക് പിന്തുണയേകി ഓരോന്നിനും ഒരു കോടി രൂപയുടെ ബിസിനസ് നേടിക്കൊടുക്കാനും ലക്ഷ്യമിടുന്നു. ജീവനക്കാരുടെ എണ്ണം 150 ആയി വർദ്ധിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TREE LABS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.