SignIn
Kerala Kaumudi Online
Thursday, 25 April 2024 6.31 PM IST

മന്ത്രിയെ നേരിൽ കണ്ട് യു.കെ വിദ്യാർത്ഥി സംഘം

uk

കൊച്ചി: കേരളത്തിലെത്തിയ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ 11അംഗ വിദ്യാർത്ഥിസംഘം വ്യവസായമന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്.ഡി.സി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സമ്മർ സ്‌കൂളിന്റെ ഭാഗമായാണ് വിദ്യാർത്ഥി സംഘം കൊച്ചിയിൽ എത്തിയത്. പി. രാജീവിന്റെ എം.എൽ.എ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. വ്യാവസായിക വികസനത്തിനൊപ്പം സുസ്ഥിര വികസനത്തിനുമായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ മന്ത്രിയോട് ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ച കേരള മോഡൽ വികസനത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായകരമായെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. ഇത്തരം വിദേശ വിദ്യാർത്ഥി സംഘങ്ങളുടെ സന്ദർശനങ്ങൾ കേരളത്തെക്കുറിച്ച് പുറത്തുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എ.സ് ഡി.സി എക്‌സിക്യുട്ടിവ് ഡയറക്ടർ തെരേസ ജേക്കബ്‌സും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.അന്താരാഷ്ട്രതലത്തിൽ വിജ്ഞാന കൈമാറ്റവും വൈവിദ്ധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐ.എസ്.ഡി.സി ഇന്റർനാഷണൽ സമ്മർ സ്‌കൂൾ സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നതാണ് സമ്മർ സ്‌കൂളിന്റെ പ്രമേയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EDUCATION, UK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.