തൃക്കാക്കര: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 38-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വി ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എൻ. മനോജ്, സംസ്ഥാന വനിതാ ഫോറം കൺവീനർ ഉഷ ബിന്ദു മോൾ, ജോയിന്റ് കൺവീനർ ആർ.രമ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. കണ്ണൻ,ഷിജു പുരുഷോത്തമൻ, പി.പി. ബിന്ദു മോൻ,തോമസ് സാമുവൽ, ജില്ലാ ഭാരവാഹികളായ കെ.വി. ധനേഷ്, സാവിത്രി, അൻസൽ മുല്ലശ്ശേരി, ഗ്രേസ് ജോസഫ്, റെക്സ് അലക്സ്, ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |