ഫോർട്ട്കൊച്ചി: ഗുരുപൂർണ്ണിമ ദിനത്തോടനുബന്ധിച്ച് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുക്കന്മാരെ ആദരിച്ചു. ആറുപതിറ്റാണ്ടിലധികമായി രാഷ്ട്രഭാഷയുടെ പ്രചാരണത്തിനു വേണ്ടി നിസ്വാർത്ഥ സേവനം അർപ്പിച്ച ബാപ്പുജി ഹിന്ദി വിദ്യാലയം പ്രധാനദ്ധ്യാപികയായിരുന്ന കെ.ബി.രമണി, മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എൽ.സുധ എന്നിവരെയാണ് ആദിച്ചത്. കുട്ടികളിൽ അറിവും ഒപ്പം സംസ്കാരവും വളർത്തിയെടുക്കുന്നതിൽ അദ്ധ്യാപകർ നൽകിവരുന്ന സംഭാവന ഏറെ മഹത്തരവും മഹനീയവുമാണെന്ന് ആർ.ശെൽവരാജ് പറഞ്ഞു. അദ്ധ്യാപകരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആധുനിക കാലഘട്ടത്തിൽ അനിവാര്യമാണെന്നും ജില്ലാ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |